നാം ഉള്‍പ്പെടുന്ന സൗരയൂഥത്തിനും പിന്നെ. ആകാശ ഗംഗ എന്ന താരാപഥത്തിനും അപ്പുറം പ്രകാശ വര്‍ഷങ്ങള്‍ക്കകലെയിലേക്ക് നടത്തുന്ന യാത്രയിലൂടെ മനുഷ്യരാശിയെയും ഭൂമിയേയും രക്ഷപ്പെടുത്തുന്ന ശാസ്‌ത്രജ്ഞരുടെ കഥ പറയുകയാണ് സംവിധായകന്‍ ക്രിസ് നൊലാന്റെ ഇന്റര്‍സ്റ്റെല്ലാര്‍ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍.
പ്രപഞ്ചത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന ജ്യോതിശാസ്‌ത്രത്തോട് കുറച്ചൊക്കെ നീതിപുലര്‍ത്തിയാണ് ഈ ശാസ്‌ത്രഭാവന നിറഞ്ഞു നില്‍ക്കുന്ന സിനി മ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. പ്രകാശവര്‍ഷങ്ങള്‍ക്കലെയുള്ള മറ്റ് നക്ഷത്രവ്യൂഹത്തിലേക്കുള്ള എളുപ്പവഴി കണ്ടുപിടിക്കുന്നതാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
#Interstellar launches in IMAX & cinemas everywhere TODAY. Book your tickets now: http://t.co/tvqNoiqIVg https://t.co/DCSn9qG34O
— Interstellar (@InterstellarUK) November 7, 2014
അകപ്പെട്ടാല്‍ പുറത്തുവരാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത , പ്രകാശത്തിനു പോലും രക്ഷപ്പെടാന്‍ കഴിയാത്ത ഗുരുത്വാകര്‍ഷ ബലമുള്ള തമോഗര്‍ത്തത്തിലേക്ക് എടുത്തു ചാടുന്ന ബഹിരാകാശ യാത്രികന്‍ ഇതുവരെയുള്ള ഖഗോളോര്‍ജ്ജതന്ത്ര ശാസ്‌ത്രജ്ഞരെ കടത്തിവെട്ടിയ തിരക്കഥാ കൃത്തിന്റെ ഭാവനയില്‍ അനീ ഹാത്ത് വേ അവതരിപ്പിക്കുന്ന നായിക കഥാപാത്രം സമയത്തേയും ബഹിരാകാശത്തേയും കീഴടക്കി മനുഷ്യരാശിയെ ആകസ്‌മികമായി രക്ഷപ്പെടുത്തുകയാണ് ഇന്റര്‍സ്റ്റെലറിലൂടെ.
നമ്മുടെ ലോകത്തിനു പുറത്തുള്ള മറ്റൊരു ലോകത്തേക്ക് വലിയ മുതല്‍ മുടക്കില്ലാതെ ഒരു യാത്ര..ചിത്രം കണ്ടിറങ്ങിയ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടാന്നാണ് അനുഭവ സാക്ഷ്യം…
സൈദ്ധാന്തിക ഭൗതിക ശാസ്‌ത്രത്തെ പെട്ടിക്കുള്ളില്‍ അടച്ചുവെച്ച ശേഷം മാത്രം ഇന്റര്‍സ്റ്റെല്ലാര്‍ കാണാന്‍ പോകുക എന്ന് ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇതിനാണ്. അതു തന്നെ… കഥയില്‍ ചോദ്യമില്ല.