ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക 2015 ലോകകപ്പിന്റെ സെമിയിലെത്തി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലങ്കന്‍ വെല്ലുവിളിയായ 134 റണ്‍സ് ദക്ഷിണാഫ്രിക്ക ഹാഷിം ആലയുടെ വിക്കറ്റിന്റെ നഷ്ടത്തില്‍ മറികടന്നു, ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ജോഡിയിലെ ക്വിന്റന്‍ ഡി കോകിന്റെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് അനായസ വിജയം നല്‍കിയത്. 18 ഓവറില്‍ ലങ്കയുടെ സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 57 പന്തില്‍ നിന്നാണ് ഡി കോക് 78 റണ്‍സ് അടിച്ചെടുത്തത്. 21 റണ്‍സെടുത്ത ഡ്യുപ്ലെസിസും ഡി കോകിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ., ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക തകര്‍ന്നടിയുകയായിരുന്നു.
സ്‌കോര്‍ 133 ല്‍ എത്തിയപ്പോള്‍ അവരുടെ എല്ലാ കളിക്കാരും പവലിയനില്‍ മടങ്ങിയെത്തി, ഹാടിക്ര് നേടിയ ഡൂമിനിയും നാലു വിക്കറ്റു വീഴ്‌ത്തിയ ഇമ്രാന്‍ താഹിറിന്റെയും മാസ്‌മരിക ബൗളിംഗിനു മുന്നില്‍ ലങ്കന്‍ സിംഹങ്ങള്‍ വിറയ്‌ക്കുന്നതാണ് കണ്ടത്.
36.2 ഓവറില്‍ ഒമ്പതു വിക്കറ്റിന് 127 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വേളയിലാണ് മഴ കളിമുടക്കിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ആക്രമണത്തില്‍ പിടിച്ചു നിന്ന ഏക ബാറ്റ്‌സമാനും തുടര്‍ച്ചയായി സെഞ്ച്വുറികള്‍ നേടി ഫോമിലുമുള്ള കുമാര്‍ സംഗക്കാര 96 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് പുറത്തായ തൊട്ടുപിന്നാലെയാണ് മഴ എത്തിയത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍ ദില്‍ഷനെ (0) തുടക്കത്തിലെ നഷ്ടപ്പെട്ടു. താമസിയാതെ കുശാല്‍ പെരേയും (3) മടങ്ങി. തുടര്‍ന്ന് ഇന്നിംഗ്‌സ് രൂപപ്പെടുത്തി വരവെ ലാഹിരി തിരിമാനെ( 41 ) പുറത്തായി. തുടര്‍ച്ചയായി സെഞ്ച്വുറികള്‍ നേടി ഫോമിലുള്ള കുമാര്‍ സംഗക്കാര റണ്‍ എടുക്കാന്‍ പാടുപെടുകയായിരുന്നു. മഹേല ജയവര്‍ദ്ദനെയും വിക്കറ്റുകളഞ്ഞു കുളിച്ചു .
