ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരസ്പരം വാക്പോരും അംഗ വിക്ഷേപങ്ങള്‍ നടത്തിയതിനും രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന് പാക് ബൗളര്‍ വഹാബ് റിയാസിനും ഓസീസ് ബാറ്റ്സ്മാന് ഷെയിന്‍ വാട്സണും പിഴയിട്ടു. വഹാബിന് മാച്ച് ഫീയുടെ 50 ശതമാനവും വാട്സണ് 15 ശതമാനവും പിഴയൊടുക്കണം.
രണ്ടു പേരും മത്സര ശേഷം കൈകൊടുത്തു പിരിഞ്ഞതിനാല്‍ കൂടുതല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു. വാട്സണ് വഹാബിനെ പ്രകോപിച്ചെന്നും ഇതോടെ വഹാബ് ബോഡി ലൈന്‍ ബൗളിംഗ് നടത്തുകയായിരുന്നു