ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റണ്‍സിന്റെ ഉജ്വല വിജയം. ശ്രീലങ്ക നല്‍കിയ 363 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 43.1 ഓവറില്‍ 215 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി.
മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ക്യാപ്റ്റന്‍ പ്രസ്റ്റന്‍ മൊംമ്‌സന്‍ (75 പന്തില്‍ നിന്ന് 60) ഫ്രഡ്ഡി കോള്‍മെന്‍ (74 പന്തില്‍ നിന്ന് 70) എന്നിവര്‍ മാത്രമാണ് സ്‌കോട്‌ലാന്‍ഡിനു വേണ്ടി അല്പമെങ്കിലും പോരാട്ട വീര്യം കാഴ്ചവെച്ചത്. മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ചമീരയും കുലശേഖരയും ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിംഗ് നടത്തി.
നേരത്തെ, നിശ്ചിത 50 ഓവറില്‍ ലങ്ക ഒമ്പതു വിക്കറ്റിന് 369 റണ്‍സാണ് എടുത്തത്.
സംഗക്കാരയ്ക്ക് സെഞ്ച്വുറി, റെക്കോര്‍ഡ്
ലോകകപ്പില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വുറികളുമായി ലങ്കയുടെ കുമാര്‍ സംഗക്കാര ജൈത്രയാത്ര തുടരുന്നു. തന്റെ അവസാന ലോകകപ്പ് മത്സരങ്ങള്‍ അവിസ്മരണീയമാക്കാനുള്ള സംഗക്കാരയുടെ ശ്രമത്തിന് ഹൊബാര്‍ട്ടിലും വിജയം കണ്ടു. തുടര്‍ച്ചയായ നാലു സെഞ്ച്വുറികള്‍ നേടുന്ന ഏക താരമെന്ന ബഹുമതിയാണ് സംഗക്കാര സ്വന്തമാക്കിയത്. സ്‌കോട്‌ലാന്‍ഡിനെതിരെ 86 പന്തില്‍ നിന്നാണ് സംഗക്കാര സെഞ്ച്വുറി നേടിയത്.
സംഗക്കാരയ്‌ക്കൊപ്പം തിലകരത്‌നെ ദില്‍ഷനും (104) സെഞ്ച്വുറി നേടി. .ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ലോകകപ്പിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വുറിയും കരസ്ഥമാക്കി. 21 പന്തില്‍ നിന്ന് ആറു സിക്‌സറുള്‍പ്പടെയാണ് ആഞ്ചലോ മാത്യൂസ് 51 നേടിയത്.